"കാണുന്ന ആളുടെ കണ്ണിലാണു സൌന്ദര്യം" എന്നല്ലെ പറയുന്നതു. എന്റെ കണ്ണിലൂടെ നോക്കുംമ്പോള്‍ വളരെ സുന്ദരം അല്ലെങ്കില്‍ ഇതിനെ മറികടക്കാന്‍ പറ്റിയ ഒന്നുണ്ടോ എന്നു തൊന്നുന്ന രണ്ടു കാര്യങ്ങണുള്ളതു. ഒന്നു, ദൈവം പോലും അഹംഭാവതൊടെ അല്ലെങ്കില്‍ സംത്യപ്തിയുടെ പുന്ചിരിയോടെ ആസ്വദിക്കുന്ന "മയില്‍പീലി" (എല്ലാം ദൈവതിന്റെ ഭാവനയില്‍ ഉണരുന്നവയാണെന്നാണല്ലൊ നമ്മുടെ വിശ്വാസം). ഒന്നാലോചിച്ചു നോക്കിയാല്‍ മയില്പീലിയുടെ ഭംഗിയെ വെല്ലുന്ന മറ്റൊരു സ്യഷ്ടിയുണ്ടോ? ഒറ്റക്കു നിന്നാലും കൂട്ടതോടെ നിന്നാലും അവയുടെ ഭംഗി അവര്ണനീയമല്ലെ? വെറുതെയാണൊ ഭഗവാന് ക്യഷ്ണന് പോലും അദ്ദേഹതിന്റെ ശിരോലങ്കാരമായി മയില്പീലിയെ തിരഞെടുത്തത്?
പിന്നെ രണ്ടാമതായി, ഞാന്‍ എന്നും അതിശയതോടെ 'ദൈവതിന്റെ ഓരൊ കളികളെ' എന്നു മനസ്സില്‍ പറയുന്ന മറ്റൊരു സുന്ദര രൂപം... "എന്റെ അമ്മ"... ഇവിടെ അമ്മയുടെ ബാഹ്യസൌന്ദര്യത്തിന്റെ മാത്രം പരാമര്‍ശമാണെന്നു കരുതരുത്. ആ മനസ്സിന്റെ ഭംഗി ഞാന്‍ എന്നും അസൂയയോടേ ആസ്വദിച്ചിട്ടുള്ളു. ഏതു പ്രതികൂല സാഹചര്യത്തിലും മായാത്ത ചിരിയും കൈവിടാത്ത മനസ്സാന്നിധ്യവും അമ്മയുടെ plus points ആണു. അടുപ്പമുള്ള ആര്‍ക്കും എപ്പൊ വേണമെങ്കിലും പ്രതിഭലേച്ഛ കൂടാതെ എന്തു സഹായവും ചെയ്തു കൊടുക്കും. അമ്മയുടെ സ്നേഹവും സഹായവും കൈപ്പറ്റിയിട്ടുള്ള പലരും യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ അമ്മയുടെ നേരെ പല തരത്തിലുള്ള സര്‍പ്പശരങ്ങള്‍ തൊടുത്തു വിട്ടിട്ടുണ്ട് എന്നുള്ളതു മറ്റൊരു സത്യം. എന്നാലും ഇന്നും അമ്മ ഈ പതിവുകള്‍ തുടരുന്നു. അതുപോലെ ഞങ്ങള്‍ മക്കള്‍ എന്തെങ്കിലുമൊക്കെ ആയിട്ടുണ്ടെങ്കില്‍ അതു അമ്മയുടെ പ്രോത്സാഹനവും വ്യക്തമായ തീരുമാനങ്ങള്‍ എടുക്കുവാനുള്ള കഴിവുമാണു്. ഇപ്പൊള്‍ ബ്ലൊഗ് എഴുതാനും പ്രേരണയായതു അമ്മയാണു്. ഞാന്‍ ആദ്യമായ് എഴുതുന്നതു അമ്മയ്ടയോടുള്ള എന്റെ സ്നേഹത്തിന്റെയും പിന്നെ പറഞറിയിക്കാന്‍ പറ്റാത്ത എന്തിന്റെയൊക്കെയോയും സമര്‍പ്പണം.
5 comments:
..സ്വാഗതം മയില്‍പ്പീലി,മലയാളത്തിന്റെ നിറവിലേക്ക്.
നന്മയുടെ സൌന്ദര്യം മയില്പ്പീലിക്കും അമ്മമാര്‍ക്കും
ഒരുപോലുണ്ട്.
‘ആ മനസ്സിന്റെ ഭംഗി ഞാന്‍ എന്നും അസൂയയോടെ ആസ്വദിച്ചിട്ടുള്ളു.‘
ഇനി ആ അമ്മക്ക് എന്തുവേണം..? ഹ്യദയസ്പര്‍ശിയായ ഈ സമര്‍പ്പണം ഒരുപാടു നന്മകളുണര്ത്തുന്നു..അതിന്റെ വെളിച്ചം എല്ലാ സ്യഷ്ടികളിലുമുണ്ടാകട്ടെ.
ഭാവുകങ്ങളോടെ, കാത്തിരിക്കുന്നു.
അമ്മയെ നമിച്ചുകൊണ്ട് ബ്ലോഗില്‍ ആദ്യാക്ഷരം കുറിച്ച മയില്‍പ്പീലിക്ക് കോമരത്തിന്റെ സ്വാഗതം. മയില്‍പ്പീലിയുടെ ഭംഗിയും, അമ്മയുടെ സ്നേഹത്തിന്റെ അളവും അപാരമാണെന്ന തിരിച്ചറിവ് തന്നെ നല്ല എഴുത്തുകാരിയാവാനുള്ള ഊര്‍ജ്ജം ഉണ്ടെന്നതിന്റെ തെളിവായ് കാണുന്നു. കോമരം തുള്ളിയുറയുമ്പോള്‍ കാണുന്നത് ഇനി മുതല്‍ ബ്ലോഗിലെ വിടര്‍ന്ന മയില്‍പ്പീലിയായ് തീരാന്‍ പോകുന്ന ഈ പുതിയ ബ്ലോഗാണ്. ഭാവുകങ്ങളോടെ,
മയില്പീലിക്ക്,
എഴുത്തില്‍ നല്ല സൌന്ദര്യമുണ്ട്. ഈ ബ്ലോഗ് വിഹയസില് പറന്നു നടക്കാന്‍ ഒരാള്‍ കൂടി
ഉപാസനയുടെ ഹാര്‍ദ്ദവമായ സ്വാഗതം...
:)
ഉപാസന
ഓ. ടോ: മേന്നെ കിലുക്കാംപെട്ടി അമ്മച്ചിയുടെ കൊച്ചാണോ ഇത് ;)
വരികളുടെ സൌന്ദര്യം മയില്‍പീലിപോലെ സുന്ദരം.. കാരണം ആദ്യാക്ഷരം കുറിക്കാന്‍ തിരഞ്ഞെടുക്കുമ്പോള്‍ അമ്മ..... അമ്മയെന്നാല്‍ ഭൂമിദേവി...
അമ്മയുടെ സ്നേഹത്തിന്റെ ആഴം അതാഴിപോലെ പരന്നുകിടക്കുന്നു അതിര്‍വരമ്പുകളില്ലാത്ത, അസ്സൂയയില്ലാത്ത, സ്വാര്ത്ഥതാല്പര്യങ്ങളില്ലാത്ത, കറകളഞ്ഞ സ്നേഹം തുടര്‍ന്നും എഴുതൂ ഭാവുകങ്ങള്‍...
അക്ഷരം സരസ്വതിയാണ്... അക്ഷരങ്ങളുടെ ജാലകക്കൂട്ടില്‍ ഈ അക്ഷരങ്ങള്‍ക്കും ഉണ്ട് ഒരു ജാലകം.!!!
എല്ലാ ഭാവുകങ്ങളും ആശംസിക്കുന്നു.
എങ്ങനെ ഇവിടെ എത്തി എന്നറിയില്ല;വായിക്കാനായതില്‍ സന്തോഷം!
Post a Comment