"കാണുന്ന ആളുടെ കണ്ണിലാണു സൌന്ദര്യം" എന്നല്ലെ പറയുന്നതു. എന്റെ കണ്ണിലൂടെ നോക്കുംമ്പോള്‍ വളരെ സുന്ദരം അല്ലെങ്കില്‍ ഇതിനെ മറികടക്കാന്‍ പറ്റിയ ഒന്നുണ്ടോ എന്നു തൊന്നുന്ന രണ്ടു കാര്യങ്ങണുള്ളതു. ഒന്നു, ദൈവം പോലും അഹംഭാവതൊടെ അല്ലെങ്കില്‍ സംത്യപ്തിയുടെ പുന്ചിരിയോടെ ആസ്വദിക്കുന്ന "മയില്‍പീലി" (എല്ലാം ദൈവതിന്റെ ഭാവനയില്‍ ഉണരുന്നവയാണെന്നാണല്ലൊ നമ്മുടെ വിശ്വാസം). ഒന്നാലോചിച്ചു നോക്കിയാല്‍ മയില്പീലിയുടെ ഭംഗിയെ വെല്ലുന്ന മറ്റൊരു സ്യഷ്ടിയുണ്ടോ? ഒറ്റക്കു നിന്നാലും കൂട്ടതോടെ നിന്നാലും അവയുടെ ഭംഗി അവര്ണനീയമല്ലെ? വെറുതെയാണൊ ഭഗവാന് ക്യഷ്ണന് പോലും അദ്ദേഹതിന്റെ ശിരോലങ്കാരമായി മയില്പീലിയെ തിരഞെടുത്തത്?
പിന്നെ രണ്ടാമതായി, ഞാന്‍ എന്നും അതിശയതോടെ 'ദൈവതിന്റെ ഓരൊ കളികളെ' എന്നു മനസ്സില്‍ പറയുന്ന മറ്റൊരു സുന്ദര രൂപം... "എന്റെ അമ്മ"... ഇവിടെ അമ്മയുടെ ബാഹ്യസൌന്ദര്യത്തിന്റെ മാത്രം പരാമര്‍ശമാണെന്നു കരുതരുത്. ആ മനസ്സിന്റെ ഭംഗി ഞാന്‍ എന്നും അസൂയയോടേ ആസ്വദിച്ചിട്ടുള്ളു. ഏതു പ്രതികൂല സാഹചര്യത്തിലും മായാത്ത ചിരിയും കൈവിടാത്ത മനസ്സാന്നിധ്യവും അമ്മയുടെ plus points ആണു. അടുപ്പമുള്ള ആര്‍ക്കും എപ്പൊ വേണമെങ്കിലും പ്രതിഭലേച്ഛ കൂടാതെ എന്തു സഹായവും ചെയ്തു കൊടുക്കും. അമ്മയുടെ സ്നേഹവും സഹായവും കൈപ്പറ്റിയിട്ടുള്ള പലരും യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ അമ്മയുടെ നേരെ പല തരത്തിലുള്ള സര്‍പ്പശരങ്ങള്‍ തൊടുത്തു വിട്ടിട്ടുണ്ട് എന്നുള്ളതു മറ്റൊരു സത്യം. എന്നാലും ഇന്നും അമ്മ ഈ പതിവുകള്‍ തുടരുന്നു. അതുപോലെ ഞങ്ങള്‍ മക്കള്‍ എന്തെങ്കിലുമൊക്കെ ആയിട്ടുണ്ടെങ്കില്‍ അതു അമ്മയുടെ പ്രോത്സാഹനവും വ്യക്തമായ തീരുമാനങ്ങള്‍ എടുക്കുവാനുള്ള കഴിവുമാണു്. ഇപ്പൊള്‍ ബ്ലൊഗ് എഴുതാനും പ്രേരണയായതു അമ്മയാണു്. ഞാന്‍ ആദ്യമായ് എഴുതുന്നതു അമ്മയ്ടയോടുള്ള എന്റെ സ്നേഹത്തിന്റെയും പിന്നെ പറഞറിയിക്കാന്‍ പറ്റാത്ത എന്തിന്റെയൊക്കെയോയും സമര്‍പ്പണം.